ആന്റിബയോട്ടിക് കാര്യവിചാരകത്വം
  
Translated

നാമം:  രോഗിയുടെ രോഗമുക്തി മെച്ചപ്പെടുത്തുക. ബാക്ടീരിയകള്‍ പ്രതിരോധിക്കാനുള്ള സാധ്യത കുറയ്ക്കുക. ഒന്നിലധികം  ആന്റിബയോട്ടിക്കുകള്‍ക്ക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുടെ വ്യാപനം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട്  ആന്റിബയോട്ടിക്കുകളുടെ ഉചിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏകോപിത പ്രവര്‍ത്തനങ്ങള്‍.

 

ആശുപത്രികളിലും പൊതുസമൂഹത്തിലും ആന്റിബയോട്ടിക് കാര്യവിചാരകത്വം നടപ്പിലാക്കുന്നത് നിരവധി ജീവന്‍ രക്ഷിക്കും.

 

ആശുപത്രികള്‍, ഫാര്‍മസികള്‍, കമ്മ്യൂണിറ്റികള്‍ എന്നിവയ്ക്ക് ആന്റിബയോട്ടിക് സ്റ്റൂവാര്‍ഡ്ഷിപ്പ് പ്രോഗ്രാമുകള്‍ ശുപാര്‍ശ ചെയ്യണം. 

Learning point

ആന്റിബയോട്ടിക് സ്റ്റുവാര്‍ഡ്ഷിപ്പ് എങ്ങനെ പരിശീലിക്കാം

 

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിത ഉപയോഗവും കുറയ്ക്കുക എന്നതാണ്  ആന്റിബയോട്ടിക് സ്റ്റുവാര്‍ഡ്ഷിപ്പിന്റെ ലക്ഷ്യം. ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗം ആന്റിബയോട്ടിക്കുകള്‍ കൂടുതല്‍ നേരം പ്രവര്‍ത്തിക്കുകയും രോഗികളില്‍  ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള  അണുബാധകള്‍ കുറയ്ക്കുകയും, അനാവശ്യ  ആന്റിബയോട്ടിക് പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ രോഗികളെ സഹായിക്കുകയും ചെയ്യും. വൈറല്‍, ബാക്ടീരിയ അണുബാധകള്‍ക്ക് ഉചിതമായ ചികിത്സ ഉറപ്പാക്കുന്നതിന് പല ആശുപത്രികളും സംഘടനകളും, രോഗനിര്‍ണ്ണയം നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നടപ്പാക്കിയിട്ടു. 

 

ആന്റിബയോട്ടിക് കാര്യവിചാരത്തില്‍ പങ്കു വഹിക്കുന്നത് ആരോഗ്യ സംരക്ഷണ ദാതാവിന്റെ മാത്രമല്ല, പൊതുജനങ്ങളുടേയും കൂടി കര്‍ത്തവ്യമാണ്. ഒരു പ്രധാന പങ്കു. ഇനിപ്പറയുന്നവയിലൂടെ ആന്റിബയോട്ടിക്കുകളുടെ ഉചിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ നിങ്ങള്‍ക്ക് സഹായിക്കാനാകും.

 

 - നിങ്ങളുടെ രോഗത്തിന്റെ കാരണം മനസിലാക്കുക. ആവശ്യമില്ലെങ്കില്‍  ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടരുത്. 

 - വൃത്തിയും നല്ല ശുചിത്വരീതികളും പാലിക്കുക. മലിനമായ ഭക്ഷണവും വെള്ളവും ഒഴിവാക്കുക. 

 - നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ശുപാര്‍ശ ചെയ്യപ്പെട്ട പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭിച്ചുവെന്ന് ഉറപ്പാക്കുക. 

 - ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും നിര്‍ദ്ദേശിച്ച  ആന്റിബയോട്ടി ക്കുകള്‍ എടുക്കുകയും ചെയ്യുക. ഒപ്പം അവശേഷിക്കുന്ന ആന്റിബയോട്ടി ക്കുകള്‍ എടുക്കുകയോ, മറ്റ് ആളുകളില്‍ നിന്ന്  ആന്റിബയോട്ടിക്കുകള്‍ വാങ്ങുകയോ ചെയ്യരുത്. 

 

References

1 APIC. (n.d.). Antimicrobial stewardship. Retrieved from https://apic.org/professional-practice/practice-resources/antimicrobial-stewardship/

2 Mayo Clinic. (2018, January 18). Antibiotics: Are you misusing them? Retrieved from https://www.mayoclinic.org/healthy-lifestyle/consumer-health/in-depth/antibiotics/art-20045720

 

Related words.
Word of the month
New word